പൊതു കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി:  അത്തിക്കോത്ത് എ.സി നഗറിലെ ബൈജു ആണ് മരിച്ചത്

കാഞ്ഞങ്ങാട് : നഗരസഭയുടെ കിഴിലുള്ള പൊതു കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
അത്തിക്കോത്ത് എ.സി നഗറിലെ ബീരന്‍ – കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ ബൈജു (35)ആണ് രാത്രി ഒമ്പത് മണിയോടെ അത്തിക്കോത്ത് എ.സി നഗറിലുള്ള പൊതു കിണറില്‍ മുങ്ങി മരിച്ചത്.

കിണറിന്റെ കരയില്‍ വീണു കിടന്ന മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ചെന്നു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. കിണറ്റിന് സമീപം ചെരിപ്പ് കണ്ടെത്തി. കിണറിനുള്ളില്‍ നോക്കിയപ്പോള്‍ കിണറ്റില്‍ വീണ് കിടക്കുന്നതായി കണ്ടത്. പരിസരവാസികള്‍ കിണറ്റില്‍ ഇറങ്ങി കരക്ക് എത്തിച്ച് ജില്ലാആശുപത്രിയില്‍ എത്തിച്ചു വെങ്കിലും മരണപെട്ടിരുന്നു.  ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ബൈജുവും സുഹൃത്തുക്കളും കിണറിനടുത്ത് നിന്ന് സംസാരിച്ചിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ വീട്ടിലേക്ക് മടങ്ങി. ഈ സമയം ബൈജു മാത്രമേ കിണറിനരികില്‍ ഉണ്ടായിരുന്നുള്ളൂ. അബദ്ധത്തില്‍ വീണതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യ: വിലാസിനി .മക്കള്‍: ധ്യാന്‍ ,നീരജ്. സഹോദരങ്ങള്‍ : ബാലന്‍,ബാബു,ബിന്ദു.

Spread the love
error: Content is protected !!