വരുന്നു ചൈല്‍ഡ് ഫ്രണ്ട്‌ലി പോലീസ് ക്ലബ്ബ് ; യു പി വിഭാഗം അധ്യാപകര്‍ക്ക് ശില്പശാല നടത്തി

നീലേശ്വരം: ചൈല്‍ഡ് ഫ്രണ്ട്‌ലി’ പോലീസ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി അപ്പര്‍ പ്രൈമറി സ്‌ക്കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ . സ്റ്റുഡന്റ് പോലീസ് കാഡറ്റ് മാതൃകയില്‍ വിദ്യാലയങ്ങളില്‍ അടുത്ത വര്‍ഷം തുടങ്ങുന്ന ക്ലബിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

കുട്ടികള്‍ക്കു നേരെയുളള അതിക്രമം, വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, വീടുകളില്‍ നിന്നും കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ കുട്ടികളുടെ അതിപ്രസരം, ലഹരി ഉപയോഗം എന്നിവ തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍ കെ വി പ്രദീപ് അധ്യക്ഷതനായി. ചൈല്‍ഡ് ഫ്രണ്ട്‌ലി ജില്ലാ കോര്‍ഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. രാമകൃഷ്ണന്‍. കെ ഉദ്ഘാടനവും വിശദീകരണവും നടത്തി. അധ്യാപകനായ പി പി മോഹനന്‍ സംസാരിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസ്സര്‍ പ്രദീപന്‍ കോതോളി സ്വാഗതവും, അസ്സി. ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസ്സര്‍ വി. ശ്രീദേവി നന്ദിയും പറഞ്ഞു. സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി. രവീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസ്സര്‍ ചാള്‍സ് ജോസ് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

 

Spread the love
error: Content is protected !!