പൊള്ളക്കട: പൊള്ളക്കട ദേശീയപാതയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് പൊള്ളക്കട യുവധാര ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ബന്ധപ്പെട്ട അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുല്ലൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍, ആയൂര്‍വേദ ആശുപത്രി, വില്ലേജ് ഓഫീസ് എന്നിവടങ്ങളിലേക്ക് പോകേണ്ട പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും റോഡിന്റെ മറുവശത്തേക്ക് പോകുവാന്‍ കിലോമീറ്ററുകളോളം നടന്ന് പുല്ലൂര്‍ അടിപ്പാത വരെ പോകേണ്ട അവസ്ഥയാണ് ഉള്ളത്.
എ. ഭാസ്‌കരന്‍ – പ്രസിഡന്റ്, യു. കെ. പവിത്രന്‍ – സെക്രട്ടറി. നാരായണന്‍ അരുണാലയം – ട്രഷറര്‍, എന്നിവരെ ഭാരവാഹികളായുംതെരഞ്ഞടുത്തു.