ദുബായ് : യൂ എ ഇ യിലുള്ള അതിഞ്ഞാല്‍ നിനവാസികളുടെ ആഭിമുഖ്യത്തില്‍ അതിഞ്ഞാല്‍ സോക്കര്‍ ലീഗ് സീസണ്‍ 3 മാര്‍ച്ച് 2 ശനിയാഴ്ച്ച ദുബായ് ഖിസൈസിലുള്ള അല്‍ അല്‍ബുസ്താന്‍ ഗൗണ്ടില്‍ വെഛ് നടക്കുകയാണ് .
അതിഞ്ഞാല്‍ നിവാസികളികായ കളിക്കാര്‍ അഞ്ച് ടീമുകളിലായി മാറ്റുരക്കും . സോക്കര്‍ ലീഗില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും പതിനൊന്നോളം കളിക്കാരും നാട്ടുകാരുമൊക്കെ ദുബായിലേക്ക് എത്തിച്ചേരുന്നുണ്ട് .
കളിക്കളത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താരം അഫ്‌സല്‍ യൂ വി യെ ചടങ്ങില്‍ വെഛ് അതിഞ്ഞാലിന്റെ സ്‌നേഹോപഹാരം സമര്‍പ്പിക്കും. കളിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സോക്കര്‍ ലീഗ് സംഘാടകര്‍അറിയിച്ചു.