പുല്ലൂര്‍: മധുരംമ്പാടി ശ്രീ മുത്തപ്പന്‍ മടപ്പുര ആഘോഷകമ്മിറ്റിയുടെ നിധിശേഖരണ യോഗം ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എ ദാമോദരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു,നിധിശേഖരണ യോഗം വാര്‍ഡ് മെമ്പര്‍ എ. ഷീബ, ഉദ് ഘാടനം ചെയ്തു. ആദ്യ നിധിശേഖരണം മുഖ്യ രക്ഷധികാരി ബ്രാഹ്‌മശ്രീ. പത്മനാഭ മധുരമ്പാടിത്തായരില്‍ നിന്നും ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എ ദാമോദരന്‍ മധുരമ്പാടി ഏറ്റുവാങ്ങി. ചടങ്ങില്‍ എ. കുഞ്ഞിരാമന്‍, മധു മടയന്‍, ചാളി വെളിച്ചപ്പാടന്‍, പി. മനോജ്, എ സന്തോഷ്, എ രഘുനാഥന്‍, ബി. മധുസൂദനന്‍, ബിനു കുമാര്‍, ടി. ജാനകി അമ്മ എന്നിവര്‍സംബന്ധിച്ചു.