പോസ്റ്റല്‍ ഫൈവ്‌സ് ഫുട്ബാള്‍ ടൂര്‍ണമെന്റ്: ‘വിന്നേഴ്‌സ് പെര്‍ഡാല’ ചാമ്പ്യന്മാര്‍

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ തപാല്‍ ജീവനക്കാര്‍ക്കായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് കാസര്‍കോട് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സണ്‍ഡേ ക്ലബ് ടര്‍ഫില്‍ വച്ച് നടന്ന ടൂര്‍ണമെന്റ് സി ഐ ടി യു ജില്ലാ സെക്രട്ടറി വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പോസ്റ്റല്‍ സൂപ്രണ്ട് പി ആര്‍ ഷീല മുഖ്യാതിഥി ആയി. പി വി ശരത്, സി രാഘവന്‍, കെ ഹരി എന്നിവര്‍ സംസാരിച്ചു. എട്ടു ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ‘വിന്നേഴ്‌സ് പെര്‍ഡാല’ ചാമ്പ്യന്മാരായി. ‘പോസ്റ്റല്‍ ഫുട്‌ബോള്‍ ടീം ചെറുവത്തൂര്‍’ രണ്ടാം സ്ഥാനവും ‘ഫൈറ്റേഴ്‌സ് കാസര്‍കോട് ‘ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളന ഉദ്ഘാടനവും വിജയികള്‍ക്കുള്ള ട്രോഫി വിതരണവും എന്‍ എഫ് പി ഇ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി വി രാജേന്ദ്രന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ അഖില്‍ എസ് ആര്‍, നീലേശ്വരം സബ് ഡിവിഷന്‍ പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ അപര്‍ണ രവി എന്നിവര്‍ ചടങ്ങില്‍സന്നിഹിതരായി.

Spread the love
error: Content is protected !!