വനം വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: എന്‍ സി പി ഉപാധ്യക്ഷന്‍ അഡ്വ റോയ് വാരിക്കാട്ട്

കാഞ്ഞങ്ങാട്: കേരളത്തിലെ വനാതിര്‍ത്തികളില്‍ വന്യ മൃഗ ആക്രമണം രൂക്ഷമായി നടന്നുകൊണ്ടിരിക്കുകയാണ് ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുകയും വലിയ തോതിലുള്ള കൃഷിനാശവും സംഭവിച്ചുകൊണ്ടിരിക്കുകയാണ് മരിച്ച വ്യക്തികളുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്കുകയെന്നത് ശാശ്വത പരിഹാരമല്ല ആക്രമണകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊന്നും എണ്ണം നിയന്ത്രിക്കാനുമുള്ള നടപടികളാണ് അടിയന്തിരമായി വേണ്ടത് ശാരീരിക അവശതകള്‍ മൂലം ഭരണം നടത്താന്‍ സാധിക്കാത്ത വനം വകുപ്പ് മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി വനം വകുപ്പ് ഏറ്റെടുത്തു ജനങ്ങളുടെ സ്വത്തും ജീവനും രക്ഷിക്കണമെന്ന് എന്‍ സി പി സംസ്ഥാന ഉപാധ്യക്ഷന്‍ റോയ് വാരിക്കാട്ട് പറഞ്ഞു.
എന്‍ സി പി കാസര്‍കോട് ജില്ലാ നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ജില്ലാ നേതൃയോഗത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വസന്തകുമാര്‍ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇ ടി മത്തായി സ്വാഗതവും ജില്ലാ ട്രഷര്‍ എന്‍ വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു സതീഷ് പുതുച്ചേരി ,ചന്ദ്രന്‍ എരിഞ്ഞിപുഴ ,ജോണ്‍ എമ്മെന്‍ ,മാത്യു രാജപുരം ബവിന്‍രാജ് മനോഹരന്‍ പെരിയ ,മനോജ് രാവണീശ്വരം കണ്ണന്‍ മേശ്രീ കാഞ്ഞങ്ങാട്, വിനയന്‍ രാവണീശ്വരം എന്നിവര്‍സംസാരിച്ചു

 

Spread the love
error: Content is protected !!