കാസര്‍കോട് ജില്ല റൈഫിള്‍ അസോസിയേഷനെ സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ അനുമോദിച്ചു: തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അര്‍ഷിത അട്ടല്ലൂരി ഐ പി എസില്‍ നിന്നും ജില്ല ജനറല്‍ സെക്രട്ടറി കെ.എ. അബ്ദുള്‍ നാസര്‍, ജോയിന്റ് സെക്രട്ടറി പി.വി.രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: തിരവനനന്തപുരത്ത് വെച്ച് നടന്ന കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കഴിഞ്ഞ ജനുവരി 27 ന് കസര്‍ഗോഡ് ജില്ലയിലെ അമ്പലത്തറയില്‍ എഡി.ജി.പി മനോജ് എബ്രഹാം ഐ പി എസ് ഉല്‍ഘാടനം ചെയ്ത ജില്ല ഷൂട്ടിംങ് റേഞ്ചിനെ അനുമോദിച്ചു.ആധുനീക സൗകര്യങ്ങളോട് കൂടി പ്രവര്‍ത്തനം ആരംഭിച്ച ജില്ല റൈഫിള്‍ അസോസിയേഷന്‍ ഷൂട്ടിംങ്ങ് അക്കാദമി വളരെ മികച്ച രീതിയിലാണ് സജ്ജമാക്കിയതെന്നും പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും ഐ ജി പി ഹെഡ് ക്വാര്‍ട്ടേര്‍സ് ആന്റ് ഇന്‍ ചാര്‍ജ്ജ് എ ഡി ജി പി യുമായ അര്‍ഷിത അട്ടല്ലൂരി ഐ പി എസ് പറഞ്ഞു.
സംസ്ഥാന ട്രഷററും,ജില്ല ജന:സെക്രട്ടറിയുമായ കെ.എ. അബ്ദുള്‍നാസര്‍,
സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറും
ജില്ല ജോ:സെക്രട്ടറിയുമായ
പി.വി.രാജേന്ദ്രകുമാര്‍ എന്നിവര്‍ അര്‍ഷിത അട്ടല്ലൂരില്‍ നിന്നും
ഉപഹാരം എറ്റുവാങ്ങി.

ചടങ്ങില്‍ സംസ്ഥാന
ജന:സെക്രട്ടറി
ഡോ:പ്രൊഫ: വി.സി.ജെയിംസ്,
വൈസ്പ്രസിഡണ്ടുമാരായ
മോഹന്‍കുമാര്‍ എറണാകുളം,
നിവിന്‍ പാലക്കാട് .
ജോ:സെക്രട്ടറിമാരായ ശിവശങ്കര്‍ എറണാകുളം.എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ
ഡോ:ജഗന്‍ പത്തനംതിട്ട
രഞ്ജി സെബാസ്റ്റ്യന്‍ കോഴിക്കോട്
എന്നിവര്‍പങ്കെടുത്തു.

Spread the love
error: Content is protected !!