എന്‍.സി.പി(എസ്) കാസര്‍കോട് ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട്: ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയുടെ ഗംഭീര വിജയത്തിനായി രംഗത്തിറങ്ങുന്നതിനായി ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍. സി.പി (എസ്) തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ കല്യാശേരി മുതല്‍ മഞ്ചേശ്വരം വരെയുള്ള നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെകട്ടറി പി.കെ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സി.ബാലന്‍, പി.സി സനൂപ്, ഷീബ ലിയോണ്‍, ബെന്നി നാഗമറ്റം, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ടി സുരേഷ് ബാബു, മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി ദേവദാസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് ജില്ലാ
വൈസ് പ്രസിഡന്റ് രാജു കൊയ്യന്‍, ജനറല്‍ സെക്രട്ടറിമാരായ എ.ടി വിജയന്‍, ദാമോദരന്‍ ബെള്ളിഗെ, സുബൈര്‍ പടുപ്പ്, സിദ്ദിഖ് കൈകമ്പ, ഒ.കെ ബാലകൃഷ്ണന്‍, സീനത്ത് സതീശന്‍, എന്‍ വൈ. സി ജില്ലാ പ്രസിഡന്റ് ലിജോ സെബാസ്റ്റ്യന്‍, ഖദീജ മൊഗ്രാല്‍, മഞ്ജു, രമ്യ കാഞ്ഞങ്ങാട് എന്നിവരും സംബന്ധിച്ചു.

ഭാരവാഹികള്‍: കരീം ചന്തേര ( ചെയര്‍മാന്‍ )ഷീബ ലിയോണ്‍, രാജു കൊയ്യന്‍, പി. ടി സുരേഷ് ബാബു( വൈസ് ചെയര്‍മാന്‍ ) സി. ബാലന്‍ ( കണ്‍വീനര്‍ ) പി. സി സനൂപ്, ഉദിനൂര്‍ സുകുമാരന്‍, സുബൈര്‍ പടുപ്പ്(കണ്‍വീനര്‍മാര്‍)

Spread the love
error: Content is protected !!