ദ്വിദിന ശാസ്ത്രശില്പശാല പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആരംഭിച്ചു

പെരിയ : കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാന്‍ജ്യോതി പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനും ശാസ്ത്രപഠന, ഗവേഷണ രംഗങ്ങളില്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി ദ്വിദിന ശാസ്ത്രശില്പശാല പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആരംഭിച്ചു. പ്രിന്‍സിപ്പാള്‍ കെ.എം. വിജയകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒമ്പത്, പതിനൊന്ന് ക്ലാസ്സുകളിലെ 52 വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കുന്ന ക്യാമ്പിന് ബാംഗ്ലൂര്‍ സയന്‍സ് ഉത്സവ് ഡയറക്ടര്‍ ശശാങ്ക്, ബാംഗ്ലൂര്‍ അര്‍ബന്‍ നവോദയ വൈസ് പ്രിന്‍സിപ്പാള്‍ നവീന്‍ കുമാര്‍ ഭക്ത എന്നിവര്‍ നേതൃത്വംനല്‍കി.

 

Spread the love
error: Content is protected !!