അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് കുവൈറ്റ് ശാഖ കമ്മിറ്റി നിലവില്‍ വന്നു

കുവൈറ്റ് അബ്ബാസിയയില്‍ ചേര്‍ന്ന അതിഞ്ഞാല്‍ മഹല്ല് നിവാസികളുടെ യോഗത്തില്‍ അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് കുവൈറ്റ് ശാഖ കമ്മിറ്റി നിലവില്‍ വന്നു.അബ്ദുല്‍ ഷുക്കൂര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.സി എച്ച് ഫലീല്‍ സ്വാഗതവും മുസമ്മില്‍പ്രാര്‍ത്ഥനയും നടത്തി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ ഹാജി, ജനറല്‍ സെക്രട്ടറി സി എച്ച് ഫലീല്‍, ട്രഷറര്‍ യൂസഫ് കൊത്തിക്കാല്‍, വൈസ് പ്രസിഡന്റ് മാര്‍ കെ വി മുഹമ്മദ് അനീസ് ,കെ.സലീം , ബി മുനീര്‍, യൂനുസ് . ജോയിന്റ് സെക്രട്ടറിമാര്‍ മുഹമ്മദ് ഫവാസ് , മുസമ്മി കോയാപ്പള്ളി, കെ.കെ.നജാത്ത് , ഫര്‍ഹാന്‍ യൂസഫ് , ഓര്‍ഗനൈസിങ് സെക്രട്ടറി ശാഹുല്‍ ഹമീദ്.കെ എന്നിവരെ തിരഞ്ഞെടുത്തു. യൂസഫ് കൊത്തിക്കാല്‍ നന്ദിയും പറഞ്ഞു.

Spread the love
error: Content is protected !!