പടന്നക്കടപ്പുറം: ബീച്ചാരക്കടവ് സൂപ്പര്‍ സോക്കര്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 18 വരെ ബീച്ചാരക്കടവ് സൂപ്പര്‍ സോക്കര്‍ ബീച്ച് മിനിസ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ കപ്പ് ബീച്ച് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ബാസ്‌ക് പടന്നക്കാട് ജേതാക്കളായി.
ഇരുപതോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ സൂപ്പര്‍ സോക്കര്‍ ബീച്ചാരക്കടവിനെതിരെ ഒരു ഗോളിന് ബാസ്‌ക് പടന്നക്കടപ്പുറം വിജയിച്ചു.
ടൂര്‍ണ്ണമെന്റിന്റെ സമാപന പരിപാടി കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വിരമണി ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് പി.പി.അശോകന്‍ മാസ്റ്റര്‍ മുഖ്യാഥിതായി. ക്ലബ്ബ് പ്രസിഡന്റ് എം.സി.കബീര്‍ അദ്ധ്യക്ഷത വഹിച്ചു. ഷെരീഫ് മാടാ പ്പുറം, കെ.റാഷിദ്, എം.കുഞ്ഞൂടി, ടി.കെ.ബി.മുഹമ്മദ് കുഞ്ഞി, കെ.ഖാലിദ്, എം.സി. താജുദ്ധീന്‍, എം.സി.ഷാഹിദ്, യു.കെ.അഹമദ്, പി.അഹമദ്, എം.കെ.അബ്ദുള്‍ ഖാദര്‍, പി.ഷരിഫ്, ടി.കെ.ബി.നൗഷാദ്, കെ.അഹമദ്. കെ.സുഹൈര്‍ എന്നിവര്‍ സംസാരിച്ചു.
ടൂര്‍ണ്ണമെന്റിലെ മികച്ച ഫോര്‍വേര്‍ഡായി സദ്ദാം എഫ് സി മാവിലാടത്തിന്റെ വിഷ്ണുവിനെയും, മികച്ച സ്റ്റോപ്പര്‍ ബാക്കായി യുവചേതന ബീച്ചാരക്കടവിന്റെ അസ്ഹറുദ്ധീനെയും, മികച്ച ഗോള്‍കീപ്പറായി സൂപ്പര്‍ സോക്കറിന്റെ പ്രിയേഷിനെയും, മികച്ച യുവതാരമായി ബാസ്‌ക് പടന്നക്കടപ്പുറത്തിന്റെ ടി.കെ.ബി നജ്ജാദിനെയും തിരഞ്ഞെടുത്തു. പി. സവാദ് സ്വാഗതവും പി.നൗഷാദ് നന്ദിയുംപറഞ്ഞു