വീട്ടുമുറ്റത്തേക്ക് കല്ലെറിഞ്ഞ് മുദ്രാവാക്യം വിളി നടത്തിയ 12 കോൺഗ്രസ് പ്രവർത്തകർക്ക് കേസ്

പെരിയ: വീട്ടുമുറ്റത്തേക്ക് കല്ലെറിഞ്ഞ് മുദ്രാവാക്യം വിളി നടത്തിയ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്.സി പി എം അനുഭാവിയായ കല്യോട്ടെ എം കെ .ഗീതയുടെ വീട്ടുമുറ്റത്തേക്ക് രാഷ്ട്രീയ വിരോധം കാരണം കോണ്‍ഗ്രസ് അനുഭാവിയായ പ്രശാന്ത് നമ്പ്യാര്‍ ,ശിവരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 17 ന് വൈകിട്ട് 7 .30 മണിയോടെ രാഷ്ട്രീയ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോട് കൂടി ന്യായവിരോധമായി സംഘം ചേര്‍ന്ന്
കല്ലെറിഞ്ഞ് മുദ്രാവാക്യം വിളി നടത്തിയത്. ഗീതയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് പ്രശാന്ത് നമ്പ്യാര്‍ ,ശിവരാജ് ഉള്‍പ്പെട 12പേര്‍ക്ക് എതിരെ കേസെടുത്തു.

 

Spread the love
error: Content is protected !!