മടിക്കൈയില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി

മടിക്കൈ: ദിവസങ്ങളായി നാട്ടില്‍ കറങ്ങി നടന്ന കാട്ടുപോത്ത് കിണറ്റില്‍ വീണു. മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയില്‍ രമണ്‍ മാസ്റ്ററുടെ വീട്ടുപറമ്പിലെ കിണറ്റിലാണ് ഞായറാഴ്ച  വൈകീട്ട് കാട്ടുപോത്ത് വീണത്.
ഉച്ചയോടെ മലപ്പച്ചേരി ഭാഗത്ത് കൂടി കാട്ടുപോത്ത് ഓടുന്നത് നാട്ടുകാര്‍ കണ്ടിരുന്നു .ഇത് നാട്ടുകാരെ ഏറെ പരിഭ്രാന്തിയിലാക്കിയിരുന്നു. നീലേശ്വരം പോലീസും നാട്ടുകാരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല .ഇതിനിടയിലാണ് വൈകിട്ട് കാട്ടുപോത്ത് കിണറ്റില്‍ വീണുകിടക്കുന്നതായി കണ്ടത്. വിവരമറിഞ്ഞ് നീലേശ്വരം എസ്.ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും
ഫോറസ്റ്റ് സി എഫ് ഒ അഷറഫ് ,എസ് എഫ് ഒ മാരായ വിനോദ് ,ശേഷപ്പ ,ബി എഫ് ഒമാരായ രാഹുല്‍ ,ജിതിന്‍ ,അരുണ്‍, രാജു ,വിശാഖ് ,നവിന്‍ ,റിസ്‌ക്യൂ മാരായ സുനില്‍ കോട്ടപ്പാറ ,അനീഷ് ,വിജേഷ് ,അനൂപ് എന്നിവര്‍ ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് കിണറ്റില്‍ നിന്ന് കരയിലേക്ക് വഴി ഒരുക്കിയാണ് ഇന്ന് പുലര്‍ച്ചെയോടെ കാട്ടുപോത്തിനെ രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ കാട്ടുപോത്തിന് കാലിന് പരിക്കേറ്റു. നടക്കാന്‍ ബുദ്ധിമുട്ടാണ് . കഴിഞ്ഞ വെള്ളിയാഴ്ച പുല്ലൂര്‍ കൊടവലം ,പേരൂര്‍ ഭാഗങ്ങളില്‍ ഈ കാട്ടുപോത്തിനെ കണ്ടിരുന്നു.

 

Spread the love
error: Content is protected !!