എന്‍ഡോസള്‍ഫാന്‍: അമ്മയുടെ സങ്കടങ്ങള്‍ കേള്‍ക്കണം: മാധവന്‍ പുറച്ചേരി

കാഞ്ഞങ്ങാട്:ഭരണകൂടം നിര്‍മ്മിച്ച ദുരന്തത്തെ അതിജീവിക്കാന്‍ അതനുഭവിക്കുന്നവര്‍ തന്നെ തെരുവില്‍ ഇറങ്ങേണ്ടി വരുന്നത് ജനാധിപത്യമെന്നത് ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മനോഭാവത്തെ തിരസ്‌ക്കരിക്കുമ്പോഴാണെന്ന് കവി മാധവന്‍ പുറച്ചേരി . എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ അമ്മമാരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ നടന്നു വരുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണച്ച് സംഘടിപ്പിച്ച കവി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിക്കാനാവശ്യമായ സമീപനമെടുക്കണമെന്ന് മുഖ്യ പ്രഭാഷകനായ ഡോ:അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ജയന്‍ നീലേശ്വരം അദ്ധ്യക്ഷം വഹിച്ചു. പ്രേമചന്ദ്രന്‍ ചോമ്പാല , ബാലഗോപാലന്‍ കാഞ്ഞങ്ങാട്, സന്തോഷ് ഒഴിഞ്ഞവളപ്പ്, നാരായണന്‍ അമ്പലത്തറ
കവിതകളവതരിപ്പിച്ചു.അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ഉമേശന്‍ തൈകടപ്പുറം നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!