ചിത്രകാരന്‍ ഗോവിന്ദന്‍ കണ്ണപുരത്തിന്റെ ചിത്ര പ്രദര്‍ശനം കാഞ്ഞങ്ങാട്ട് തുടങ്ങി

കാഞ്ഞങ്ങാട് :പ്രശസ്ത ചിത്രകാരന്‍ ഗോവിന്ദന്‍ കണ്ണപുരത്തിന്റെ ഇരുപത്തിഒന്നാമത് ചിത്ര പ്രദര്‍ശനം കേരള ലളിത കല അക്കാദമിയുടെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ക്ഷേത്രകല അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിത്രകല പരിഷത്ത് സെക്രട്ടറി വിനോദ് പയ്യന്നൂര്‍ അധ്യക്ഷനായി.
പ്രശസ്ത ശില്പി കെ കെ ആര്‍ വേങ്ങര ചിത്രകാരനെ പരിചയപ്പെടുത്തി. ചിത്രകാരന്‍മാരായ മോഹന്‍ ചന്ദ്രന്‍, ശ്യാമ ശശി, രാജേന്ദ്രന്‍ പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രമോദ് അടുത്തില സ്വാഗതവും ഗോവിന്ദന്‍ കണ്ണപുരം നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!