സാവിത്രി വെള്ളിക്കോത്തിന്റെ ആദ്യ കവിതാ സമാഹാരം മഴ നനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ആര്‍ഡിഒ ഓഫിസ് റിട്ട. ജീവനക്കാരി സാവിത്രി വെള്ളിക്കോത്തിന്റെ മഴ നനയാത്ത ഞാറ്റുവേല എന്ന ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു. വെള്ളിക്കോത്ത് വിദ്വാന്‍ പി നഗര്‍ നെഹ്‌റു ബാലവേദി സര്‍ഗ വേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രകാശന ചടങ്ങ് കേന്ദ്ര സാഹിത്യ അക്കാദമി അഡൈ്വസറി കമ്മിറ്റി അംഗം ഡോ.എ.എം.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രകാരന്‍ ഡോ. സി.ബാലന്‍ വേദി രക്ഷാധികാരി പി.മുരളീധരന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. വേദി രക്ഷാധികാരി അഡ്വ. എം.സി.ജോസ് അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, തുളുനാട് പത്രാധിപര്‍ കുമാരന്‍ നാലപ്പാടം, വെള്ളിക്കുന്നത്ത് ഭഗവതികാവ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, യങ്ങ്‌മെന്‍സ് ക്ലബ് പ്രസിഡന്റ് പി.പി.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കേരള പൂരക്കളി അക്കാദമി അംഗം വി.പി. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. സാവിത്രി വെള്ളിക്കോത്തിന്റെ മറുമൊഴിയുമുണ്ടായി. സര്‍ഗവേദി പ്രസിഡന്റ് എസ്.ഗോവിന്ദരാജ് സ്വാഗതവും സെക്രട്ടറി വി.വി.രമേശന്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!