മുഖ്യമന്ത്രിയുടെ മുഖാമുഖം : ചിത്രമതില്‍ ഒരുക്കി കേരള ലളിതകലാ അക്കാദമി; കാഞ്ഞങ്ങാട്ട് സിനി ആര്‍ട്ടിസ്റ്റ് അഡ്വ. സി. ഷുക്കൂര്‍ ചുമരില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: നവകേരള സദസ്സിന്റെ തുടര്‍ച്ചയായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് മുതല്‍ പാറശ്ശാല വരെ കേരള ലളിതകലാ അക്കാദമി ചിത്രമതില്‍ ഒരുക്കി. കാസര്‍കോട് ജില്ലയിലെ ഗ്രാഫിറ്റി ക്യാമ്പ്
സിനി ആര്‍ട്ടിസ്റ്റ് അഡ്വ. സി. ഷുക്കൂര്‍ കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റിന് ഉള്‍വശത്തുള്ള ഷോപ്പിംങ്ങ് കോംപ്ലക്സിന്റെ ചുമരില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ഗോവിന്ദന്‍ കണ്ണപുരം അധ്യക്ഷനായി. രാജേന്ദ്രന്‍ പുല്ലൂര്‍ സംസാരിച്ചു. നിരവധി കലാകാരര്‍ പങ്കെടുത്തു.

നവകേരള നിര്‍മ്മിതിക്കായി സംഘടിപ്പിക്കുന്ന രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയുടെ പ്രചരണത്തിനായാണ് എല്ലാ ജില്ലകളിലേയും നഗരസിരാകേന്ദ്രങ്ങളിലെ ചുമരുകളില്‍ മുഖാമുഖം പരിപാടിയുടെ ലോഗോ ചിത്രമതിലായി കേരള ലളിതകലാ അക്കാദമി ഒരുക്കിയത്. പരിപാടിയുടെ വേദിയായ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും അധികം ചുമര്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഫെബ്രുവരി 25ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന മുഖാമുഖം പരിപാടിയില്‍ കലാ സാംസ്‌കാരിക മേഖലയില്‍ നിന്നും തിരഞ്ഞെടുത്ത പ്രത്യേക അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍സംവദിക്കും.

Spread the love
error: Content is protected !!