പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു: യുവകവിയും ചിത്രകാരനുമായ സന്തോഷ് ഒഴിഞ്ഞ വളപ്പ് പുസ്തക അവതരണം നടത്തി

ചീമേനി: ആലന്തട്ട നൂഞ്ഞ, ഉദയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ.എം കുഞ്ഞാമന്റെ എതിര് എന്ന ആത്മകഥ ആസ്പദമാക്കി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. യുവകവിയും ചിത്രകാരനുമായ സന്തോഷ് ഒഴിഞ്ഞ വളപ്പ് പുസ്തക അവതരണം നടത്തി.പ്രസിഡന്റ് കെ.പി. രമേശന്‍ അധ്യക്ഷത വഹിച്ചു. കയ്യൂര്‍ – ചീമേനി പഞ്ചായത്ത് നേതൃ സമിതി കണ്‍വീനര്‍ ടി. ബാബു, കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. യു. കൃഷ്ണന്‍, സി. പി ജനാര്‍ദനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഗ്രന്ഥാശാല സെക്രട്ടറി ടി.വി.പവിത്രന്‍ സ്വാഗതം പറഞ്ഞു. ലൈബ്രേറിയന്‍ പി.വി. ബാലന്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!