കാഞ്ഞങ്ങാട് : ജീവിതത്തിലെ നല്ലൊരുശതമാനവും മറ്റുള്ളവരുടെ സന്തോഷത്തിനായി പകുത്തു നല്‍കിയവര്‍ ആരോഗ്യം ക്ഷയിച്ചു തുടങ്ങുമ്പോള്‍ പലപ്പോഴും അവര്‍ക്ക് ആവശ്യമായ പരിഗണനയും സുരക്ഷിതത്വവും നല്‍കാതെ പലയിടങ്ങളിലും അവരെ ഒറ്റപ്പെടുത്തുന്നു. അവര്‍ക്ക് ഒരു തണലായ് മാറാന്‍ അവര്‍ക്കൊരു ആശ്രയ കേന്ദ്രം കാഞ്ഞങ്ങാട് ഒരുക്കുന്നതിനു വേണ്ടിയുള്ളസാധ്യതകള്‍ പരിശോധിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ നന്മമരം കാഞ്ഞങ്ങാടിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി.
വാര്‍ഷിക ജനറല്‍ ബോഡിയോഗം മുന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. നന്മമരം വൈസ് പ്രസിഡന്റെ് ഉണ്ണിക്യഷ്ണന്‍ കിനാനൂര്‍ അദ്ധ്യക്ഷന്‍ വഹിച്ചു. സെക്രട്ടറി വി ബി കെ ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് ട്രഷറര്‍ ടി കെ. വിനോദും അവതരിപ്പിച്ചു .
യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നന്മമരംകാഞ്ഞങ്ങാടിന്റെ സലാം കേരള (ചെയര്‍മാന്‍) ഹരി നോര്‍ത്ത് കോട്ടച്ചേരി (പ്രസിഡന്റ് ) , വി ബി കെ ജോസ് ,ശുഭ ടീച്ചര്‍, (വൈസ് പ്രസിഡന്റ് ) , ടി കെ വിനോദ് (സെക്രട്ടറി) , വിനു വേലാശ്വരം, സിന്ധു കൊളവയല്‍,രാജി മധു (ജോയിന്റ് സെക്രട്ടറിമാര്‍) , ഷിബു നോര്‍ത്ത് , (ട്രഷറര്‍ കോട്ടച്ചേരി). എക്സി അംഗങ്ങളായി രാജന്‍ ബാലൂര്‍, അഞ്ജലി, ഗോകുല്‍ നാഥ് ,രതീഷ് കുശാല്‍ നഗര്‍, പുഷ്പ കൊളവയല്‍ , രമ്യ ഹരി, വര്‍ഷ രാമന്‍ , ദിനേശന്‍ ഐപ്ലസ് , പി കെ. ഹരീഷ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി
എന്‍ ഗംഗാധരന്‍ , ഉണ്ണികൃഷ്ണന്‍ കിനാനൂര്‍ , രക്ഷാധികാരികളായി, വി.വി. രമേശന്‍ , ടി . കെ നാരായണന്‍ , സന്തോഷ് കുശാല്‍ നഗര്‍,ഇ.വി.ജയകൃഷ്ണന്‍ , കെ എസ് ഹരി കുമ്പള എന്നിവരെയുംതിരഞ്ഞെടുത്തു.