കാഞ്ഞങ്ങാട്: ജില്ലയിലെഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയായആര്‍ട്ട് ഫോറം ആലാമി പള്ളിരാജ് റസിഡന്‍സിയില്‍പ്രത്യേകം തയ്യാറാക്കിയ വേദിയില്‍നാലുമണിക്കൂര്‍ നീണ്ടുനിന്നസംഗീത പരിപാടിയില്‍നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തിനിത്യ സുന്ദര നിര്‍വൃതിയായി പാടിമലയാളത്തിന് നിരവധി ഗാനങ്ങള്‍ സമ്മാനിച്ചസംഗീത സംവിധായകന്‍വിദ്യാധരന്‍ മാസ്റ്റര്‍,കല്‍പ്പാന്ത കാലത്തോളം……,കണ്ണും നട്ട് കാത്തിരുന്നിട്ടും…..,നഷ്ടസ്വര്‍ഗ്ഗങ്ങളെ….തുടങ്ങിയ ഗാനങ്ങള്‍തന്റേതായ ശൈലിയില്‍ പാടിയും,ഓരോ പാട്ടിന്റെയുംഉത്ഭവങ്ങളെക്കുറിച്ചും,ആന്തരിക ആശയങ്ങളെക്കുറിച്ചുംമാഷ് ആസ്വാദകര്‍ക്കായി പകര്‍ന്നു നല്‍കി.ആര്‍ട്ട് ഫോറം അംഗങ്ങളോടൊപ്പംസംഗീത ആസ്വാദകരായരണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്ത പരിപാടി രാജ്‌മോഹന്‍ കൊല്ലം,ഷാജു മംഗളം,റാണി ജോയ് പീറ്റര്‍,ദേവാംഗനഎന്നിവരുംമാഷിനോടൊപ്പം സംഗീതപരിപാടിയില്‍ പങ്കെടുത്തു.കല്‍പ്പാന്തകാലത്തോളം എന്ന പേരില്‍ നടത്തിയ പരിപാടിക്ക്മുന്നോടിയായി6 പതിറ്റാണ്ട് കാലമായിസംഗീതമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നവിദ്യാധരന്‍ മാഷിന്ആര്‍ട്ട് ഫോറംപ്രസിഡണ്ട്‌സുരേഷ് മോഹന്‍പൊന്നാട അണിയിച്ചു,സെക്രട്ടറി ചന്ദ്രന്‍ ആലാമിപള്ളിഉപഹാരം നല്‍കി,ചടങ്ങില്‍ വച്ച്ജില്ലാ സംസ്ഥാന ദേശീയതലത്തില്‍ഇംഗ്ലീഷ് കഥയില്‍പുരസ്‌കാരം നേടിയആലാമി പള്ളിയിലെനവ്യ നാരായണനആര്‍ട്ട് ഫോറം മുന്‍ പ്രസിഡണ്ട് സി.നാരായണന്‍ഉപഹാരം നല്‍കി ആദരിച്ചു.വൈസ് പ്രസിഡണ്ട് ദിനേശന്‍ മൂലക്കണ്ടം,ജോയിന്‍ സെക്രട്ടറി എം. എസ്.ലിജിന്‍എന്നിവര്‍സംസാരിച്ചു.