ചിറ്റാരിക്കാലില്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

 

ചിറ്റാരിക്കാല്‍ : സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പെരുമ്പട്ട മൗക്കോട്ടെ പ്രദീപന്‍ (41 )ആണ് മരിച്ചത്. സുഹൃത്ത് റെജിയാണ് കുത്തിയത്. ഒന്നിച്ചുണ്ടായിരുന്ന ഇരുവരും വാക്ക് തര്‍ക്കത്തിനിടയില്‍ ഏര്‍പ്പെടുകയും പ്രദീപനെ റെജി കുത്തി കൊലപ്പെടുത്തുകയായിരുന്നു . ശനിയാഴ്ച രാത്രി മൗകോടാണ് സംഭവം. വയറ്റില്‍ കുത്തേറ്റ് അതീവ ഗുരുതര നിലയില്‍ പ്രദീപനെ ചെറുപുഴ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു .മൗക്കോട്ടെ പരേതനായ പലേരി നാരായണന്റെയും കെ.വി. ചന്ദ്രികയുടെയും മകനാണ് പ്രദീപ് കുമാര്‍. മക്കള്‍: അഭിഷേക്, അശ്വന്‍. സഹോദരങ്ങള്‍: പ്രസാദ്,പ്രമീള.

 

Spread the love
error: Content is protected !!