കല്ല്യോട്ട് ഇരട്ട കൊലപാതക കേസില്‍ അവസാനത്തെ പ്രതിയെയും ശിക്ഷിക്കുന്നത് വരെ കോണ്‍ഗ്രസിന് വിശ്രമമില്ല.. രാജ് മോഹന്‍ ഉണ്ണിത്താന്‍

പെരിയ : കല്ല്യോട്ട് ഇരട്ട കൊലപാതക കേസില്‍ യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കുന്നത് വരെ വിശ്രമമില്ലാതെ പോരാടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ല്യോട്ട് ടൗണില്‍ നടത്തിയ ശരത് ലാല്‍, കൃപേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

ആരോയോക്കെ വിലക്കെടുത്താലും നീതിയുടെ പക്ഷത്ത് നിന്നുള്ള പോരാട്ടത്തില്‍ അന്തിമ വിജയം കോണ്‍ഗ്രസിന്റേത് ആയിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാംകൂട്ടത്തില്‍. ശരത് ലാല്‍ കൃപേഷ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.അഞ്ച് വര്‍ഷം വില കൂടില്ല എന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന്റെ കാലത്ത് സപ്ലൈക്കോയില്‍ പോലും അവശ്യസാധനങ്ങള്‍ ഇല്ലാതായിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡണ്ട് കെ പി കുഞ്ഞിക്കണ്ണന്‍, യു ഡി എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഹക്കീം കുന്നില്‍, കെപിസിസി മെമ്പര്‍മാരായ ബാലകൃഷ്ണന്‍ പെരിയ ,കരിമ്പില്‍ കൃഷ്ണന്‍,മീനാക്ഷി ബാലകൃഷ്ണന്‍,ശാന്തമ്മ ഫിലിപ്, അഡ്വ :കെ കെ രാജേന്ദ്രന്‍ അഡ്വ .എ ഗോവിന്ദന്‍ നായര്‍, എംസി പ്രഭാകരന്‍, പിവി സുരേഷ്, സി വി ജയിംസ്, ധന്യ സുരേഷ്, കെ പി പ്രകാശന്‍, സാജിദ് മവ്വല്‍,കെ വി ഭക്തവാത്സലന്‍ ബിപി പ്രദീപ് കുമാര്‍ സി കെ അരവിന്ദന്‍ കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, പ്രമോദ് പെരിയ രക്തസാക്ഷികളുടെ പിതാക്കന്മാരായ സത്യനാരായണന്‍, കൃഷ്ണന്‍ പി വി എന്നിവര്‍സംസാരിച്ചു

 

Spread the love
error: Content is protected !!