പാര്‍ഥസാരഥി ക്ഷേത്ര വാര്‍ഷികോത്സവം: ബ്രോഷര്‍ പ്രകാശനം ചെയ്തു

പാലക്കുന്ന് : തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്ര പ്രതിഷ്ഠദിന വാര്‍ഷികോത്സവത്തിന്റെ ബ്രോഷര്‍ രക്ഷാധികാരി എം.പി.കുഞ്ഞിരാമന്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മധുകുമാര്‍ നാഗത്തിങ്കാലിന് നല്‍കി പ്രകാശനം ചെയ്തു.ആഘോഷ സമിതിയിലേക്കുള്ള ഫണ്ട് ആഘോഷകമ്മറ്റി ട്രഷറര്‍ മുല്ലച്ചേരി നാരായണന് നല്‍കി കുഞ്ഞമ്പു നായരും യു.എ.ഇ. കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഫണ്ട് പ്രസിഡന്റ് പ്രഭാകരന്‍ പാറമ്മലിന് നല്‍കി വി.വി.ബാബു കുഞ്ഞിക്കണ്ണനും ഉദ്ഘാടനം ചെയ്തു നിര്‍വഹിച്ചു. ക്ഷേത്ര മേല്‍ശാന്തി പ്രശാന്ത് അഗ്ഗിത്തായ, ആണ്ടി, രാജന്‍ പൂച്ചക്കാട്, പത്മനാഭന്‍ നമ്പ്യാര്‍, സി. കെ. കണ്ണന്‍, കുഞ്ഞികൃഷ്ണന്‍, രവീന്ദ്രന്‍, കണ്ണന്‍ ഗുരുസ്വാമി, സെക്രട്ടറി വിനോദ്, രാമചന്ദ്രന്‍ പുഴക്കര, മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.ഏപ്രില്‍ 8,9 തീയതികളിലാണ് ഇവിടെ പ്രതിഷ്ഠാദിന വാര്‍ഷികഉത്സവം നടക്കുക.

Spread the love
error: Content is protected !!