ബന്തടുക്ക: വൈ എം സി എ കാസര്‍കോട് സബ് റീജിയണ്‍ വനിതാ ഫോറം നേതൃസംഗമവും പരിശീലനക്യാമ്പും സംഘടിപ്പിച്ചു. ബന്തടുക്ക വൈ എം സി എ ഹാളില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ജില്ലാ ചെയര്‍പേഴ്സണ്‍ സുമസാബു അധ്യക്ഷം വഹിച്ചു. കാസര്‍കോട് സബ് റീജിയണ്‍ ചെയര്‍മാന്‍ ബേബി മാടപ്പള്ളില്‍ മുഖ്യാതിഥിയായി. പടുപ്പ് സെന്റ് ജോര്‍ജ്ജ് പള്ളി വികാരി റവ.ഫാ.തോമസ് പാമ്പയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കാസര്‍കോട് സബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സണ്ണി മാണിശ്ശേരി, ബന്തടുക്ക വൈ എം സി എ പ്രസിഡന്റ് സണ്ണി പതിനെട്ടില്‍, സെക്രട്ടറി സാബു കുഴിപ്പാല, തെരേസ ഫ്രാന്‍സീസ്, തങ്കമ്മജോസഫ്, സൗമ്യ സജി എന്നിവര്‍ പ്രസംഗിച്ചു. ബിരിക്കുളം ലിറ്റില്‍ ഫ്ളവര്‍ പള്ളി വികാരി ഫാ.അഖില്‍ മുക്കുഴി നേതൃത്വ പരിശീലന ക്യാമ്പ് നയിച്ചു. ശോഭ ജോസ് സ്വാഗതവും ബന്തടുക്ക വൈ എം സി എ സെക്രട്ടറി സാബു തോമസ് നന്ദിയുംപറഞ്ഞു