അജാനൂര്‍ : മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഹമീദ് ചേരെക്കാടത്തിന് അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സ്‌നേഹാദരവ് നല്‍കി. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഹമീദ് ചേരെക്കാടത്തിനെ ഷാള്‍ അണിയിച്ച് ആദരിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ കെ.ഇ.എ.ബക്കര്‍,അഡ്വ എന്‍.എ.ഖാലിദ്,വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍,എ.ജി.സി.ബഷീര്‍,എ.ബി.ഷാഫി,ടി.സി.എ.റഹ്‌മാന്‍, പഞ്ചായത്ത് ജില്ലാ കോ-ഓഡിനേറ്റര്‍ മുംതാസ് സമീറ,മണ്ഡലം ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്,കെ.കെ.ബദറുദീന്‍,തെരുവത്ത് മൂസ ഹാജി,പി.എം.ഫാറൂഖ്,ഹമീദ് ചേരെക്കാടത്ത്,എ.പി.ഉമര്‍,എ.ഹമീദ് ഹാജി,സി.മുഹമ്മദ് കുഞ്ഞി,കുഞ്ഞബ്ദുള്ള കൊളവയല്‍,പഞ്ചായത്ത് ഭാരവാഹികളായ ഹസൈനാര്‍ മുക്കൂട്,മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍,ഖാലിദ് അറബിക്കാടത്ത്,ശംസുദ്ധീന്‍ മാട്ടുമ്മല്‍,പി.പി.അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,കെ.എം.മുഹമ്മദ് കുഞ്ഞിനന്ദിപറഞ്ഞു