കാഞ്ഞങ്ങാട്: പെരിയയില്‍ നടന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് കുഴിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ദേശീയ പാതയിലാണ് അപകടം . ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം .തായന്നൂര്‍ ചപ്പാരപ്പടവ് സി രാജേഷ് (35) ,പുതിയ പുരയില്‍ ടി. രഘുനാഥന്‍ (52)എന്നിവരാണ് മരിച്ചത്. തായന്നൂര്‍ ചെറളം സ്വദേശികളായ രാഹുല്‍ ,രാജേഷ് എന്നിവര്‍ക്ക് ഗുരുതമായിപരിക്കേറ്റു.