കാഞ്ഞങ്ങാട് നഗരസഭാ സി ഡി എസ് ബാലസഭാ പഠന യാത്ര നടത്തി

കാഞ്ഞങ്ങാട് : കുട്ടികളില്‍ പഠനത്തോടൊപ്പം, സാമൂഹ്യ അവബോധം, നേതൃപാടവം, വളര്‍ത്തുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭകുടുംബശ്രീ സി ഡി എസ് ബാലസഭാ കുട്ടികള്‍ക്കായി പഠനയാത്ര നടത്തി. നാല്പത്തിമൂന്നു വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത 130 ഓളം കുട്ടികള്‍ അടങ്ങുന്ന സംഘമാണ് പഠന യാത്ര നടത്തിയത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂലുള്ള പെറ്റ്‌സ് സ്റ്റേഷനിലെ വിവിധ ജീവിവര്‍ഗ്ഗങ്ങളുടെ കൗതുക കാഴ്ചകള്‍, ആമസോണ്‍ നദിയില്‍ മാത്രംവളരുന്ന വിവിധ തരം മത്സ്യങ്ങള്‍, വിവിധ തരം പക്ഷി വര്‍ഗ്ഗങ്ങള്‍ എന്നിവ കാണുകയും, അവയെക്കുറിച്ച് പഠനക്കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തു. തുടര്‍ന്ന് വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് പരിശീലകന്‍ ബാലചന്ദ്രന്‍ – ക്ലാസ് എടുത്തു തുടര്‍ന്ന് ചൂട്ടാട് കടലോര ബീച്ചിലെ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര അവസാനിപ്പിച്ചത്.

രാവിലെ 8 മണിക്ക് നഗരസഭയില്‍ നിന്നും ആരംഭിച്ച യാത്ര വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാന്‍അഹമ്മദ് അലിഅധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ലത,കെ വി സരസ്വതി,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍. വി.കുടുംബശ്രീഅക്കൗണ്ടന്റ്മാരായ കെ. രതീക, കെ. സുധ, സി. ഡി. എസ്അംഗങ്ങള്‍,എന്നിവര്‍ സംബന്ധിച്ചു.സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ. സുജിനിസ്വാഗതവുംവൈസ് ചെയര്‍പേഴ്‌സണ്‍ കെ. വി.ഉഷനന്ദിയും പറഞ്ഞു

 

Spread the love
error: Content is protected !!