യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ശരത്ത് ലാല്‍ ,കൃപേഷ് അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു: ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ ഉദ്ഘാടനം ചെയ്തു 

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധീര രക്തസാക്ഷികളായ കല്ല്യോട്ട് ശരത്ത് ലാല്‍ കൃപേഷ് അനുസ്മരണവും പുഷ്പാര്‍ച്ചനയും ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ ഉദ്ഘടനം ചെയ്തു .യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വിനീത് എച്ച്. ആര്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ സുജിത് പുതുക്കൈ, സുഹാസ് വി വി, രതീഷ് ഒഴിഞ്ഞവളപ്പ്,രാജേഷ് അജാനൂര്‍,സുനീഷ്, രാഹുല്‍ ഒഴിഞ്ഞവളപ്പ്,നിഷാന്ത്, പ്രണവ് കുണ്ടേന, സിനാന്‍, ഷമീമ്, അനിരുദ്ധ്, അഭിരാജ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Spread the love
error: Content is protected !!