കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ മേല്‍പ്പാലത്തിനായി സ്ഥലമേറ്റെടുപ്പിനായി കല്ലിടല്‍ കര്‍മ്മം ഉദ്ഘാടനം കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍എം.എല്‍. എ നിര്‍വ്വഹിച്ചു. ആര്‍.ബി ഡി.സി എന്‍ജിനിയര്‍ അനീഷിന്റെ നേതൃത്വത്തിലാണ് കല്ലിടല്‍ നടക്കുന്നത് . ആകെ ഒരേക്കറോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലം അളന്ന് തിട്ടപ്പെടുത്തി കഴിഞ്ഞാല്‍ റവന്യൂ വകുപ്പിനെ അറിയിച്ച് ഏറ്റെടുക്കല്‍ നടപടി വേണ്ടുന്ന പദ്ധതി തയ്യാറാക്കും. ഭൂവുടമകളില്‍ നിന്നും എതിര്‍പ്പുകളൊന്നും ഇല്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ മേല്‍പ്പാലത്തിന്റെ പണി തുടങ്ങാന്‍ കഴിയുമെന്ന് മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി ,ബല്‍രാജ്, സന്തോഷ് കുശാല്‍നഗര്‍, അബ്ദുള്‍ സത്താര്‍ ആവിക്കര , എന്‍.കെ രത്‌നാകരന്‍, ടി.ആര്‍ രാജീവന്‍, മെഹമൂദ് മുറിയനാവി, സെവന്‍സ്റ്റാര്‍, സി.എച്ച് സുബൈദ , റസിയ ഗഫൂര്‍, ആയിഷ ഖദീജ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.