കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയപള്ളി ഹിഫ്ള് കോളേജില്‍ ഖുര്‍ആന്‍ വിഷ്വല്‍ ഓഡിയോ റൂം സജീകരിച്ചു. ഖുര്‍ആന്‍ കോ ളേജിന് സ്വന്തം നിലയില്‍ ബഹുനില കെട്ടിടം നിര്‍മിച്ച് നല്‍കുന്ന സി ഇബ്രാഹിം ഹാജി വിഷ്വല്‍ റൂമി ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോയപള്ളി ഇമാം അബ്ദുല്‍ കരീം മുസ്ല്യാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോയപള്ളി പ്രസിഡന്റ് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഹന്ന അഷ്റഫ് സ്വാഗതം പറഞ്ഞു. കോ ളേജ് പ്രിന്‍സിപല്‍ സവാദ് ബാഖവി, അതിഞ്ഞാല്‍ ജമാഅത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല ഹാജി, മുന്‍ പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി, ജന.സെക്രട്ടറി പാലാട്ട് ഹു സൈന്‍ ഹാജി, ടി മുഹമ്മദ് അസ്ലം, മാട്ടുമ്മല്‍ ഹസന്‍ ഹാജി, എ ഹമീദ് ഹാജി, മുസ്താഖ് ഹുദവി, ആഷിഖ് ഹന്ന, പി.ബി കുഞ്ഞബ്ദുല്ല, ലീഗ് മൊയ്തു, കെ കരീം, സി.എച്ച് സു ലൈമാന്‍ പ്രസംഗിച്ചു.