കാഞ്ഞങ്ങാട്: മാതാവിനെയും ഭാര്യയെയും കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മകന്‍ തൂങ്ങി മരിച്ചു.കാഞ്ഞങ്ങാട് അവിക്കരയിലാണ് നാട്ടിനെ നടുക്കിയ സംഭവം നടന്നത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തെ സജീഷ
ജ്വല്ലറിക്കടുത്ത് സയന്റിഫിക് വാച്ച് വര്‍ക്‌സ് കട നടത്തുന്ന സൂര്യപ്രകാശ് (55) ആണ് മാതാവ് ലീല (93), ഭാര്യ ഗീത (48)യെയും കേബില്‍ വയറു കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിടീന്റെ അടുക്കളയില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30 നും 4.50നും ഇടയിലാണ് കൊലപാതകംനടന്നത്.