കാഞ്ഞങ്ങാട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :
ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞങ്ങാട് നഗരത്തിൽ സജീഷ ജല്ലറിക്കടുത്ത് വാച്ച് വർക്‌കട നടത്തുന്ന സൂര്യപ്രകാശ് (55) ഭാര്യ ഗീത (48) സൂര്യപ്രകാശിൻ്റെ അമ്മ ലീല (88) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ആവിക്കര മുത്തപ്പൻ ക്ഷേത്രത്തിന് തൊട്ട് സമീപത്തെ ഹബീബ് ക്വാർട്ടേഴ്‌സിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത് . ഭാര്യക്കും മാതാവും വിഷം നൽകിയ ശേഷം സൂര്യപ്രകാശ് തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് ഹോസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സൂര്യപ്രകാശ് ഗീതാ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്.

Spread the love
error: Content is protected !!