കാഞ്ഞങ്ങാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കര്‍ഷക സംഘടനകളുടെ കൂട്ടായ്മ ഡല്‍ഹിയില്‍ നടത്തുന്ന ‘ദില്‍ഹി ചലോ ‘കര്‍ഷക സമര റാലിക്കു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് സ്വതന്ത്ര കര്‍ഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു.
ഹൊസ്ദുര്‍ഗ് സിവില്‍ സ്റ്റേഷന്‍ പരിസത്ത് വെച്ച് നടന്ന പരിപാടി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി അബൂബക്കര്‍ ഹാജി ചിത്താരി ആദ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുത്തലിബ് കൂളിയങ്കാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് എന്‍ എ ഖാലിദ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പാലാട്ട് ഇബ്രാഹിം, മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി,മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ സി കെ റഹ്‌മത്തുള്ള, വൈസ് പ്രസിഡന്ററുമാരായ തെരുവത്ത് മൂസ ഹാജി, ടി അന്തുമാന്‍,ഹമീദ് ചേരാക്കാടത്ത്, സെക്രട്ടറി എം എസ് ഹമീദ്,മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം കെ മുഹമ്മദ് കുഞ്ഞി,മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് തായലക്കണ്ടി, സെക്രട്ടറി കെ കെ ജാഫര്‍, വൈസ്പ്രസിഡന്റ് എം കെ റഷീദ് ഹാജി,അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി പി അബ്ദുല്‍ റഹിമാന്‍ സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം ട്രഷറര്‍ എ അബ്ദുള്ള പാലായി,വൈസ് പ്രസിഡന്റ്‌റുമാരായ അബ്ദുല്‍ ഖാദര്‍ കല്ലംചിറ ,മസാഫി മുഹമ്മദ് കുഞ്ഞി, അസൈനാര്‍ ഹാജി പടന്നക്കാട്, സെക്രട്ടറിമാരായ ശംസുദ്ധീന്‍ കുശാല്‍നഗര്‍, ബഷീര്‍ മുക്കൂട്,മുനിസിപ്പല്‍ പ്രസിഡന്റ് കെ ബി കുട്ടി ഹാജി,അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി സി കെ ഷറഫുദ്ധീന്‍, ജബ്ബാര്‍ ചിത്താരി, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍, എസ് ടി യു നേതാക്കളായ എല്‍ കെ ഇബ്രാഹിം, കരീം കുശാല്‍നഗര്‍, ശുകൂര്‍ ബാവനഗര്‍, മൊയ്ദു പുഞ്ചാവി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സണ്‍ലൈറ്റ് അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ റഹ്‌മാന്‍ പടന്നകാട്, പി അബ്ദുള്ള, അബ്ദുല്‍ ഖാദര്‍ മീനപ്പീസ്, എം നാസര്‍, എം ഹമീദ്, ഇബ്രാഹിം പള്ളിക്കര, എം അബൂബക്കര്‍ ഞാണിക്കടവ് സംസാരിച്ചു. സ്വതന്ത്ര കര്‍ഷക സംഘം മുനിസിപ്പല്‍ സെക്രട്ടറി സി എച്ച് ഖാലിദ് പടന്നക്കാട്നന്ദിപറഞ്ഞു