നവീകരിച്ച സി പി എം ചിത്താരി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 18 ന്

കാഞ്ഞങ്ങാട്: നവീകരിച്ച എ.കെ.കുഞ്ഞിരാമന്‍ സ്മാരക മന്ദിരം സി പി എം ചിത്താരി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഫെബ്രുവരി 18 ന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4.30 ന് ഘോഷയാത്ര. 5ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘാടകസമിതി ചെയര്‍മാന്‍കെ.സബീഷ് അധ്യക്ഷനാവും. ബി.ബാലകൃഷ്ണന്‍ സ്മാരക ഹാള്‍ ഉദ്ഘാടനം
സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശനും ഫോട്ടോ അനാഛാദനം സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.കെ. രാജ്‌മോഹനനും നിര്‍വ്വഹിക്കും. സി.പി.എം ജില്ലാകമ്മിറ്റിയംഗം പി.അപ്പുകുട്ടന്‍, സി.പി.എം ജില്ലാകമ്മിറ്റിയംഗം പി.കെ.നിഷാന്ത് , സി.പി.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം എ.കൃഷ്ണന്‍, പി.ദാമോധരന്‍,
സി.പിഎം. രാവണീശ്വരം ലോക്കല്‍ കമ്മിറ്റിസെക്രട്ടറി കെ.രാജേന്ദ്രന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ എന്നിവര്‍ സംസാരിക്കും. സി.പി.എം. ചിത്താരിലോക്കല്‍ കമ്മിറ്റിസെക്രട്ടറി പി.കൃഷ്ണന്‍ സ്വാഗതവും
പി.കാര്യമ്പു നന്ദിയും പറയും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ കെ.സബീഷ് ,പി.കൃഷ്ണന്‍ ,പി രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Spread the love
error: Content is protected !!