കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധിച്ചു . കോട്ടച്ചേരി ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തില്‍ സ്ത്രീകളുള്‍പ്പെടെ നുറുകണക്കിന് തൊഴിലാളികള്‍ അണിനിരന്നു.
എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സാബുഅബ്രഹാം അധ്യക്ഷനായി. കെ വി കൃഷ്ണന്‍, ഗോവിന്ദന്‍ പള്ളി്ക്കാപ്പില്‍, ടി കൃഷ്ണന്‍(എഐടിയുസി), ഉദിനൂര്‍ സുകുമാരന്‍ (എന്‍എല്‍സി) , പി വി തമ്പാന്‍ (എന്‍എല്‍സി) , ജലീല്‍ (എന്‍എല്‍യു), ബിജുഉണ്ണിത്താന്‍, പി മണിമോഹന്‍, യു തമ്പാന്‍ നായര്‍, വി വി രമേശന്‍, വി വി പ്രസന്നകുമാരി, കാറ്റാടികുമാരന്‍, കെ വി രാഘവന്‍ (സിഐടിയു) എന്നിവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ ടികെ രാജന്‍ സ്വാഗതം പ റഞ്ഞു.