വെള്ളരിക്കുണ്ട്: ഇരുചക്ര വാഹനത്തില്‍ കാട്ടുപന്നി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അച്ഛനും മകള്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെ 4 മണിക്ക് വെള്ളരിക്കുണ്ടിലേക്ക് മകളെ ബസ് കേറ്റിവിടാന്‍ വരികയായിരുന്ന ബളാലിലെ പൈങ്ങോട്ട് ഷിജു, മകള്‍ സാന്ദ്ര എന്നിവര്‍ക്ക് നേരെയാണ് കാട്ടുപന്നി അക്രമം ഉണ്ടായത്. കല്ലന്‍ചിറ മഖാമിന്റെ സമീപത്ത് വച്ചാണ് ഇരുചക്ര വാഹനത്തില്‍ പന്നി ഇടിച്ചത്. പരിക്കേറ്റ ഇവര്‍ കാഞ്ഞങ്ങാട് ഐഷാല്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. ഷിജുവിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട് സാന്ദ്രയുടെ തലയില്‍ മൂന്ന് സ്റ്റിച്ച് ഉണ്ട്. റോഡില്‍ വീണതിനാല്‍ ഇരുവര്‍ക്കും ദേഹത്ത് മുറിവുകളുമുണ്ട്. മലയോരത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിന് പുറമെ മനുഷ്യ ജീവനും ഭീഷണിയായി മാറുകയാണ്.