കൊളവയലില്‍ ലഹരി മുക്ത ജാഗ്രതാ സമിതി യോഗം ചേര്‍ന്നു

കാഞ്ഞങ്ങാട് : തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് കൊളവയലില്‍ ലഹരിമുക്ത ജാഗ്രതാ സമിതി യോഗം ചേര്‍ന്നു. കൊളവയല്‍ ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗം ഡി വൈ എസ് പി എം പി വിനോദ് ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി എച്ച് ഹംസ അധ്യക്ഷത വഹിച്ചു. ഇന്‍സ്പെക്ടര്‍ എം പി ആസാദ്, വാര്‍ഡ് മെമ്പര്‍മാരായ കെ രവീന്ദ്രന്‍, ഇബ്രാഹിം ആവിക്കല്‍, ജാഗ്രതാ സമിതി ചെയര്‍മാന്‍ എം വി നാരായണന്‍, കണ്‍വീനര്‍ ഷംസുദീന്‍ കൊളവയല്‍, സുറൂര്‍ മൊയ്തു ഹാജി, എം ഹമീദ് ഹാജി, അഹമ്മദ് കിര്‍മാണി, വിനീത് കാറ്റാടി, ജനമൈത്രി ബീറ്റ് ഓഫീസര്‍ കെ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. യോഗം ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം നേടിയ ഇന്‍സ്പെക്ടര്‍ എം പി ആസാദിനെ ആദരിച്ചു. കുടുംബശ്രീ അംഗങ്ങള്‍, ക്ലബ്ബ് പ്രതിനിധികള്‍, ജാഗ്രതാ സമിതിഅംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി വരും ദിവസങ്ങളില്‍ കായിക മത്സരങ്ങള്‍ നടത്തുന്നതിനും കുടുംബ സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനുംതീരുമാനിച്ചു.

Spread the love
error: Content is protected !!