ജില്ലാതല ഇന്‍ക്ലൂസീവ് കായികമേള സമാപിച്ചു: ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി ഹോസ്ദുര്‍ഗ് ബി ആര്‍ സി

നീലേശ്വരം: ആരോഗ്യകരമായ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്ന വിഭിന്നശേഷി കുട്ടികള്‍ക്കായി നടത്തിയ ജില്ലാതല ഇന്‍ക്ലൂസീവ് കായികമേള യ്ക്ക് സമാപനം കുറിച്ചു.250 ഓളം കുട്ടികള്‍ പങ്കെടുത്ത കായികമേളയില്‍ 64 പോയിന്റോടെ ഹോസ്ദുര്‍ഗ് ബി ആര്‍ സി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി പതാക ഉയര്‍ത്തിക്കൊണ്ട് നിര്‍വഹിച്ചു .

2 ദിവസങ്ങളിലായി നടന്ന മേളയില്‍ ഫുട്‌ബോള്‍ , ഹാന്‍ഡ് ബോള്‍ മത്സരങ്ങള്‍ കോവില്‍ പള്ളി ടര്‍ഫ് മൈതാനിയിലും, ഷട്ടില്‍ – ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ജി ഡബ്ല്യു എല്‍ പി എസ് നീലേശ്വരത്തെ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടിലും,അത്ലറ്റിക് മത്സരങ്ങള്‍ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലു മായാണ് നടന്നത്.കായിക മത്സരങ്ങളുടെ സമാപന ചടങ്ങ് അസിസ്റ്റന്റ് കലക്ടര്‍ കാസറഗോഡ് ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു.ദേശീയ കബഡി താരം ജഗദീഷ് കുമ്പള മുഖ്യാതിഥിയായി.എസ് എസ് കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വിഎസ് ബിജുരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ CUT സ്‌പെഷ്യല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ഡോക്ടര്‍ വിനീത , കുമ്പള ബി പി സി ജയറാം എന്നിവര്‍ സംസാരിച്ചു.ഡി പി ഒ നാരായണ ദേലംപാടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹോസ്ദുര്‍ഗ്ഗ് ബിപിസി ഡോക്ടര്‍ കെ വി രാജേഷ് നന്ദി പ്രകാശിപ്പിച്ചു.കായികമേളയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. കായികമേളയുടെ ഔപചാരിക സമാപനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസര്‍ ബാലാദേവി പതാക താഴ്ത്തിക്കൊണ്ട്നിര്‍വ്വഹിച്ചു

 

Spread the love
error: Content is protected !!