ഗോള്‍ഡ് ഹില്‍ ഹദ്ദാദ്‌ നഗര്‍ ക്ലബ്ബ്‌ കെട്ടിട ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്:-ജാതിമത ചിന്താഗതികള്‍ ഒന്നുമില്ലാതെ40 ഓളംആളുകളുടെവിവാഹവും,അവര്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്തുന്നതിനായിഓട്ടോറിക്ഷ ഉള്‍പ്പെടെ നല്‍കിജീവകാരുണ്യ മേഖലയില്‍മാതൃകാപരമായ പ്രവര്‍ത്തനത്തിന്‌സംസ്ഥാനത്ത് തന്നെ തുടക്കം കുറിക്കുകയും,അതോടൊപ്പം കായിക മേഖലയില്‍ ഫുട്‌ബോളിനെനെഞ്ചോട് ചേര്‍ത്ത്‌സംസ്ഥാനത്തെ നിരവധികായിക താരങ്ങളെസംഭാവന ചെയ്യുകയുംനിരവധി ടൂര്‍ണമെന്റുകളില്‍ വിജയികളാവുകയും ചെയ്തബേക്കല്‍ പ്രദേശത്ത് കേന്ദ്രീകരിച്ച്കഴിഞ്ഞ കഴിഞ്ഞ നാല് പതിറ്റാണ്ടുകളില്‍ അധികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹില്‍ ഹദ്ദാദ് നഗര്‍ ക്ലബ്ബിന്റെ പുതിയകെട്ടിടത്തിന്റെഉദ്ഘാടനംനാടിനാകെ ഉത്സവാന്തരിക്ഷത്തില്‍ നടന്നു.മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരംമുഹമ്മദ് റാഫിഉദ്ഘാടനം ചെയ്തു.മലയാള സിനിമ താരങ്ങളായബിജുക്കുട്ടന്‍, സുബിഷ് സുധിഎന്നിവര്‍ വിശിഷ്ട അതിഥികളായി.ചടങ്ങില്‍ വച്ച്ക്ലബ്ബിന് ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത40കളിക്കാരെയും,മുന്‍ ക്ലബ്ബ് ഭാരവാഹികളെയുംആദരിച്ചു.ക്ലബ്ബ് പ്രസിഡണ്ട് പി.എച്ച്. ഹനീഫ്അധ്യക്ഷത വഹിച്ചു.യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ എ. വി.ശിവപ്രസാദ്. യുവജന സന്ദേശം നല്‍കി.എം എ ലത്തീഫ്,സേതു കുന്നുമ്മല്‍,നി ഷത് ബേക്കല്‍,ഷക്കീര്‍ അബ്ദുള്ള, പി.സി.ബഷീര്‍, മുഹമ്മദ് ചോണയി,അബ്ദുള്ള മൗവ്വല്‍,ഹക്കീം കുന്നില്‍,സാജിദ് മൗവ്വല്‍,കെ ഇ എ.ബക്കര്‍, എ.പി.ഉമ്മര്‍,അബ്ദുല്‍ റഹ്‌മാന്‍,ഇബ്രാഹിം പള്ളിപ്പുഴ,അബ്ദുല്‍ റഹിമാന്‍ ചെരുമ്പ, ജലാല്‍ ബാദ്ഷ,സത്താര്‍ അബ്ബാസ്,മന്‍സൂര്‍ അലി, പി.ടി. ആഷിഫ്,ഇക്ബാല്‍ ഐഡിയാല്‍, അഷറഫ് ബങ്കാളി, പി. വി.തൗത്തീഫ്എന്നിവര്‍സംസാരിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍അമിര്‍ മസ്താന്‍സ്വാഗതവുംക്ലബ്ബ് ട്രഷറര്‍ജംഷീദ് റഹ്‌മാന്‍നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!