ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തില്‍ അഖണ്ഡ സങ്കീര്‍ത്തന സപ്താഹത്തിന് തിരി തെളിഞ്ഞു

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തില്‍ അഖണ്ഡ സങ്കീര്‍ത്തന സപ്താഹത്തിന് തിരി തെളിഞ്ഞു. ഇതിന്റെ ഭാഗമായി ബി.വിഷ്ണു ആചാര്യ, എച്ച്.എസ്. ദിവാകര്‍ ആചാര്യ, എം. വെങ്കടേശ് ഭട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ ദീപപ്രതിഷ്ഠ നടന്നു. കെടാവിളക്കിനു മുന്നില്‍ ഏഴുനാള്‍ രാപകല്‍ ഭക്തജനങ്ങള്‍ ഭജന സങ്കീര്‍ത്തനങ്ങള്‍ പാടും. പതിവുപൂജകള്‍ കൂടാതെ എല്ലാദിവസവും വെളുപ്പിന് അഞ്ചിനും വൈകീട്ട് 6.30നും രാത്രി 11നും വിശേഷപൂജകള്‍ നടക്കും. 20ന് ഏകാദശിനാളില്‍ കാഴ്ചസമര്‍പ്പണം ഉണ്ടാവുമെന്ന് ക്ഷേത്രഭാരവാഹികളായ എച്ച്. ഗോകുല്‍ദാസ് കാമത്ത്, എച്ച്. ഗുരുദത്ത് പൈ, ബി.ഗുരുദത്ത് പ്രഭു, ശങ്കര്‍.ഡി.പൈ, എം. നാംദേവ് ഷേണായ്, എച്ച്.ഗണേശ് നായക് എന്നിവര്‍അറിയിച്ചു.

Spread the love
error: Content is protected !!