അതിരുകളില്ലാത്ത ആവേശ തിമിര്‍പ്പോടെ ഇന്‍ക്ലൂസീവ് കായികമേളയ്ക്ക് ജില്ലയില്‍ തുടക്കം

കാഞ്ഞങ്ങാട് : ആരോഗ്യകരമായ പ്രശ്‌നങ്ങളെയും പരിമിതികളെയും വെല്ലുവിളിച്ച് കുട്ടികള്‍ ജില്ലാ ഇന്‍ക്ലൂസീവ് കായിക മേളയിലെ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ച്അതിജീവനത്തിന്റെ ആവേശകരമായ മാതൃകകള്‍ കാണികള്‍ക്ക് സമ്മാനിച്ചു. കുട്ടികളുടെ കായിക പ്രകടനങ്ങള്‍ സദസ്സിനെ ആവേശത്താല്‍ ഇളക്കിമറിച്ചു. ഭിന്നശേഷിക്കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിച്ച കാസര്‍ഗോഡ് ജില്ലാതല കായിക മേളയാണ് കാണികളെയും പങ്കാളികളെയും ഒരേ പോലെ ആവേശ തിമിര്‍പ്പില്‍ എത്തിച്ചത്. സദസ്സിലെ കൈയ്യടിയും പ്രോത്സാഹനവും ആര്‍പ്പുവിളികളും കുട്ടികള്‍ക്ക് അതിജീവനത്തിന്റെ നവ്യാനുഭവങ്ങളും ഊര്‍ജ്ജവും പകര്‍ന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ കായിക മേളയില്‍ ജില്ലയില്‍ നിന്ന് 130 കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ഗെയിംസ് മത്സരങ്ങളായ ഫുഡ് മോള്‍ ഹാന്‍ന്റ് ബോള്‍ എന്നിവ കൊവ്വല്‍ പള്ളി ടര്‍ഫ് മൈതാനിയിലും ഷട്ടില്‍ ബാഡ് മെന്റല്‍ മത്സരം ജി.ഡബ്ലൂ എല്‍.പി സ് കടിഞ്ഞില ഇന്‍ഡോര്‍ കോര്‍ട്ടിലും നടന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മുന്‍ ചെന്നൈ എഫ് സി ഗോള്‍കീപ്പര്‍ നീതിന്‍ ലാല്‍ ഗെയിംസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു സമഗ്ര ശിക്ഷ കാസര്‍ഗോഡ് ജില്ലാ ഓഫീസര്‍മാരായ ഡി.പി .സി ബിജുരാജ് , ഡി.പി.ഒ മാരായ പ്രകാശന്‍ ടി മധുസൂദനന്‍ എം.എം, രഞ്ജിത്ത് കെ.പി, ബിപിസി ഡോ: കെ.വി രാജേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലാ കായിക മേളയോടനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണവും വിളംബര ഘോഷയാത്രയും വമ്പിച്ച ജനാവലിയോടെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് പേരോ രില്‍ അവസാനിച്ചു. ഫെബ്രുവരി 15 ന് നാളെ രാവിലെ മുതല്‍ കായിക മത്സരങ്ങള്‍ നീലേശ്വരം ഇ.എം എസ് ഓഡിറ്റോറിയത്തില്‍ നടക്കും.

 

Spread the love
error: Content is protected !!