ബേക്കല്‍:സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ ത്ഥിയെ തള്ളി വീഴ്ത്തി ഗുരു തരമായി പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബേക്കല്‍ പൊലീസ് സ്റ്റേ ഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ് കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ 15 കാരനാണ് പരിക്കേറ്റത്. ഏതാനും ദിവസം മുമ്പാണ് സംഭവം.
സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്കു നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു വിദ്യാര്‍ത്ഥി പിന്തുടര്‍ന്നെത്തി റോഡിലേയ്ക്ക് തള്ളി വീഴ്ത്തുകയായിരുന്നുവെന്നു പറയുന്നു. പിന്നാലെ ഏതാനും വിദ്യാര്‍ത്ഥികളും സ്ഥലത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ വ്യക്തമായി തെളിഞ്ഞിരുന്നു. അക്രമത്തിനു ശേഷം അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥി ഏതാനും ദിവസങ്ങളോളം മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംഭവത്തെ കുറിച്ച് ബേക്കല്‍ പൊലീസ് പരിക്കേറ്റ വിദ്യാര്‍ത്ഥിയില്‍ നിന്നും വിശദമായ മൊഴിയെടുത്തു. അക്രമം നടത്തിയവരുടെ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.