കത്തെഴുതി വെച്ച ശേഷം വീട് വിട്ട കള്ളാര്‍ സ്വദേശി കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

രാജപുരം: തന്നെ അന്വേഷിക്കേണ്ടയെന്ന് കത്തെഴുതി വെച്ച ശേഷം വീട് വിട്ട വയോധികന്‍ കോഴിക്കോട്
റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. ചെറിയ കള്ളാറിലെ വെളിഞ്ഞക്കാലായില്‍ ഹൗസില്‍ കരുണാകരന്‍ എന്ന കുഞ്ഞ് ( 75 ) നെ യാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് റെയില്‍വെ ട്രാക്കില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഈ മാസം പത്തിന് രാവിലെ 11.30 ആണ് വീട് വിട്ടത്. തന്നെ അന്വേഷിക്കേണ്ടതില്ലെന്ന കത്തെഴുതി വച്ചാണ് പോയത്. തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ പോയിരുന്ന കരുണാകരന്‍ കഴിഞ്ഞ ദിവസം കള്ളാറില്‍ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്.

വീട്ടുകാരുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ്
റെയില്‍വെ ട്രാക്കില്‍ മരിച്ചതായി വിവരം ലഭിച്ചത്. ബന്ധുക്കള്‍ കോഴിക്കോട് എത്തി മൃതദേഹം തിരിച്ചെറിഞ്ഞു. മുന്‍ കാലങ്ങളില്‍ ടൈലറിംങ് ജോലി ചെയ്തിരുന്ന കരുണാകരന്‍ അവിവാഹിതനാണ്.
പരേതരായ കറുപ്പന്‍ – ലക്ഷ്മി എന്നിവരുടെ മകനാണ്. സഹോദരങ്ങള്‍: കേശവന്‍ ,ചെല്ലപ്പന്‍ ,പത്മാഷി ,പ്രഭാകരന്‍ ,സുകുമാരന്‍ .മൃതദേഹം വൈകുന്നേരത്തോടെ നാട്ടില്‍എത്തിക്കും.

Spread the love
error: Content is protected !!