കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 ബജറ്റ് വൈസ് പ്രസിഡന്റ് കെ വി ശ്രീലത അവതരിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 ബജറ്റ് വൈസ് പ്രസിഡന്റ് കെ വി ശ്രീലത അവതരിപ്പിച്ചു. പ്രാരംഭ ബാക്കി 44,65,220.00, നികുതി ഇതര വരുമാനം 16,52,000.00, ജനറല്‍ പര്‍പ്പസ് 79,17,000.0,
മറ്റു റവന്യൂ ഗ്രാന്റുകള്‍ – പദ്ധതി ചിലവുകള്‍ 52,52,73,480.000, പദ്ധതിതര ചെലവുകള്‍ക്ക് വേണ്ടിയുള്ള ഗ്രാന്റ്/ഫണ്ട്/ വിഹിതം/വരവുകള്‍ വായ്പ ഒഴികെ മൂലധന വരവുകള്‍ 2,60,000.00. 2024-25 ലെ വരവ് 53,51,02,480.00. ആകെ വരവ് പ്രാരംഭ ബാക്കി ഉള്‍പ്പെടെ ചെലവ് അനിവാര്യ ചുമതലകള്‍ക്ക് വേണ്ടിയുള്ള റവന്യൂ ചെലവുകള്‍ 40,34,625.00
പദ്ധതിയിന റവന്യൂ ചെലവുകള്‍ 52,85,29,080.00 തനത് ഫണ്ട് പദ്ധതി ചെലവുകള്‍ പദ്ധതിതര റവന്യൂ ചെലവുകള്‍ (ബി ഫണ്ട് – സംസ്ഥാനാവിഷ്‌കൃതം)37,48,600.00 മൂലധന ചെലവ് 2,60,000.00 ആകെ ചെലവുകള്‍ 53,66,02,305.00 നീക്കിയിരിപ്പ് 29,65,395.00. രൂപ അടക്കിയ ബജറ്റാണ് അവതരിപ്പിച്ചത്.

ബജറ്റിലെ പ്രധാനപ്പെട്ട പദ്ധതികള്‍

തൊഴില്‍ വനിതാ ഗ്രൂപ്പുകള്‍ക്ക് പരമ്പരാഗത തൊഴില്‍ സംരക്ഷിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കും. വിവിധ മേഖലകളിലെ വ്യത്യസ്ത ജന വിഭാഗങ്ങള്‍ക്ക് പരമാവധി തൊഴില്‍ നല്‍കുന്നതിനായി മുന്‍ വര്‍ഷങ്ങളില്‍ മെഗാ തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതുപോലെ ഇത്തവണയും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും. ആധുനിക വിദ്യാഭ്യാസവും ആധുനിക ടെക്‌നോളജിയും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സ്റ്റുഡന്റ് ടാലന്റ്‌റ് സര്‍ച്ച് പദ്ധതി നടപ്പിലാക്കും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പരമാവധി പ്രയോജനപ്പെടുത്തി തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് എല്ലാ പഞ്ചായത്തുകളിലും സ്ത്രീ-പുരുഷ ഭേദമന്യേ സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കാന്‍ തുക നീക്കിവയ്ക്കും.
ഉപജീവനം പരമ്പരാഗത കൃഷി രീതികള്‍ പരിചയപ്പെടുത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് വിവിധയിനം ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും നൂതന കൃഷി രീതികള്‍ പരിചയപ്പെടുത്തുന്നതിനുമായി അഗ്രോ കാര്‍ണ്ണിവല്‍ സംഘടിപ്പിക്കും. കാര്‍ഷിക മേഖലയിലൂന്നി വരുമാനദായക പദ്ധതികള്‍, കാര്‍ഷിക മേഖലയില്‍ യന്ത്രവത്ക്കരണം, നെല്‍ക്കൃഷി പ്രോത്സാഹന പദ്ധതികള്‍, പാടശേഖരങ്ങളില്‍ ജലസംഭരണവും അഗ്രിഷെഡ് നിര്‍മ്മാണവും, പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത, തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത്, ഉല്പാദന മേഖലയിലൂന്നി വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയംസംരംഭ പദ്ധതികള്‍, മൃഗ സംരക്ഷണ മേഖലയില്‍ മൊബൈല്‍ വെറ്റിനറി ക്ലിനിക് തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.

സ്ത്രീ സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ട് സ്ത്രീകള്‍ക്കായി നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ശാരീരിക മാനീകാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുമായി പൊതുസ്ഥലങ്ങളില്‍ വ്യായാമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നവീകരിച്ച കോണ്‍ഫറന്‍സ് ഹാളും കൗണ്‍സിലിംഗ് കേന്ദ്രങ്ങളും അടങ്ങുന്ന ജന്റര്‍ റിസോഴ്സ് സെന്റര്‍ വഴി ഗ്രാമപഞ്ചായത്തുകളിലുള്ള ജാഗ്രതാ സമിതിഅംഗങ്ങള്‍ക്കും,ജന്റര്‍സ്‌കൂളിലെ പ്രവര്‍ത്തകര്‍ക്കും പ്രത്യേക പരിശീലനം നല്‍ക്കുന്നു. വനിതകള്‍ക്കായി വ്യവസായ പരിശീലന പരിപാടി സംഘടിപ്പിക്കുകയും ചെയ്യും. ബ്ലോക്ക് പരിധിയിലുള്ള 6000-ത്തിലധികം വരുന്ന പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍/ ഹയര്‍സെക്കന്ററി സ്‌കൂള്‍ വഴി സൗജന്യമായി ആവശ്യാനുസരണം നാപ്കിന്‍ വിതരണം ചെയ്യുന്ന ഷീപാഡ് പദ്ധതി തുടര്‍ന്നും നടപ്പിലാക്കും. സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ടോയ് ലറ്റ് സമുച്ചയങ്ങള്‍ സ്ഥാപിക്കും.

കുട്ടികള്‍/ഭിന്നശേഷിക്കാര്‍/ട്രാന്‍സ്ജന്റര്‍
അംഗണ്‍വാടി കുട്ടികളുടെ പോഷകാഹാരത്തിന് തുക വകയിരുത്തും. മുഴുവന്‍ അംഗന്‍വാടികള്‍ക്കും കുടിവെള്ള സൗകര്യം ഉറപ്പുവരുത്തും. അതിനായി ബോര്‍വെല്‍ ഓപ്പണ്‍വെല്‍, മോട്ടോര്‍ ടാങ്ക് തുടങ്ങിയവ സ്ഥാപിക്കും. എം.ജി.എന്‍.ആര്‍.ഇ.ജി.എസുമായി സഹകരിച്ച് കൃഷി വകുപ്പിന്റെ സഹായത്തോടെ അംഗണ്‍വാടിയില്‍ പച്ചക്കറികൃഷി (ന്യൂട്രീ ഗാര്‍ഡന്‍) നടപ്പിലാക്കും. ഭിന്നശേഷി സ്‌കോളര്‍ഷിപ്പിനായി തുക നീക്കി വയ്ക്കും. ഭിന്നശേഷിക്കാര്‍ക്കായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. സെക്കന്ററി പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ കലാമേള സംഘടിപ്പിക്കും. വയോജനങ്ങള്‍ക്കായി പകല്‍വീടുകളില്‍ ഫര്‍ണ്ണിച്ചറും ലൈബ്രറി
സംവിധാനവും ഒരുക്കും. പെരിയ സി.എച്ച്.സി-യില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. 2021-22 വര്‍ഷം ആരംഭിച്ച ബ്ലോക്ക് ഡയാലിസിസ് കേന്ദ്രത്തില്‍ കൂടുതല്‍ രോഗികളെ പരിചരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. വെളുത്തോളിയില്‍ സ്ഥാപിക്കുന്ന ബ്ലോക്ക് തല ആര്‍.ആര്‍.എഫ്-ന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും അതിലൂടെ മറ്റ് മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തുന്നതിനും പദ്ധതി തയ്യാറാക്കുന്നു. ഇതി ലൂടെ മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ മാതൃകകള്‍ സൃഷ്ടിക്കുവാനും അതിലൂടെ കൂടു തല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താനും സാധിക്കും.
നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള കാഴ്ചപ്പാടുകളില്‍ ഊന്നിനിന്നുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ബഡ്ജറ്റ് പ്രാധാന്യം നല്‍കുന്നത്.

നാം തയ്യാറാക്കിയ ജലബഡ്ജറ്റിന്റെ തുടര്‍ച്ചയായി ജലസുരക്ഷയിലൂടെ കാര്‍ഷിക സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ പദ്ധതികള്‍ക്ക് ബഡ്ജറ്റ് 60 ലക്ഷം രൂപ വകയിരുത്തുന്നു.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും അഗതിരഹിത കേരളത്തിനും പ്രത്യേക ശ്രദ്ധ നല്‍കാന്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. പാവപ്പെട്ടവന് ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സര്‍ക്കാ രിന്റെ വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി 1 കോടി 6 ലക്ഷം രൂപ നീക്കിവെക്കുന്നു.

കുട്ടികളുടെയും വയോജനങ്ങളുടെയും മാനസികാരോഗ്യത്തിനും ഉല്ലാസത്തിനും വേണ്ടി ഹാപ്പിനസ് പാര്‍ക്കുകളും, ചില്‍ഡ്രന്‍സ് പാര്‍ക്കുകളും സ്ഥാപിക്കാന്‍ 42 ലക്ഷം വകയിരു ത്തുന്നു.
ടൂറിസത്തിലൂടെ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കാന്‍ ആലയി പരു ത്തിപ്പുഴയില്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കാന്‍ 30 ലക്ഷം രൂപ വകയിരുത്തുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് മിടുക്കരായ പ്രതിഭകളെ കണ്ടെത്തി സര്‍വ്വകലാശാലകളുമായി സഹക രിച്ച് സ്റ്റുഡന്റ് ടാലന്റ്‌റ് സെര്‍ച്ച് നടത്താന്‍ തുക വകയിരുത്തുന്നു. പരമ്പരാഗത തൊഴില്‍ മേഖ ലയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതികള്‍ക്ക് 15 ലക്ഷം രൂപ വകയിരുത്തുന്നു. കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചും നൂതന കൃഷിരീതികളെ സംബന്ധിച്ചും പഠിക്കാനും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണനം ഒരുക്കാനും ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ആഗ്രോ കാര്‍ണിവെല്ലിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു. കുടുംബ്രശ്രീയുമായി സഹകരിച്ച് വനിതകള്‍ക്ക് പുതിയ തൊഴില്‍ ‘ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 15 ലക്ഷം രൂപ വകയിരുത്തുന്നു.

ക്ഷീര മേഖലയിലെ ഉന്നമനത്തിനും പാലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള വിവിധ പദ്ധതികളായ മൊബൈല്‍ വെറ്റിനറി ക്ലിനിക്ക്, കാലിത്തീറ്റ സബ്സിഡി, പാലിന് ഇന്‍സെന്റീ വ്, പാല്‍ ഗുണമേന്‍മാ പരിശോധനാ യന്ത്രങ്ങള്‍ നല്‍കല്‍ എന്നിവയ്ക്കായി 35 ലക്ഷം രൂപയുടെ പദ്ധതിനടപ്പിലാക്കുന്നു.ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാ ക്കുന്നതിനായി 90 ലക്ഷം രൂപയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. സൗജന്യ ഡയാലിസിസ് കേന്ദ്രം, രാത്രികാല ഒ.പി. സൗകര്യം ഒരുക്കല്‍, സി.എച്ച്.സി.യില്‍ ആവശ്യത്തിന് മരുന്ന് വാങ്ങല്‍, സാന്ത്വന പരിചരണം, തുറന്ന വ്യായാമ കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കാണ് ഈതുകചെലവഴിക്കുന്നത്.ശുചിത്വമേഖലയില്‍ വിവിധ സ്‌കൂളുകളില്‍ ശുചിത്വസമുച്ചയങ്ങള്‍ ഒരുക്കുന്നതിനും ഉദുമ പഞ്ചായത്തില്‍ ടേക് എ ബ്രേക്ക് സ്ഥാപിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിന്‍ മാലിന്യ സംസ്‌ക രണ കേന്ദ്രം കാര്യക്ഷമമാക്കുന്നതിനും വേണ്ടി 50 ലക്ഷം രൂപ നീക്കിവെക്കുന്നു. നാടിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പുതിയ റോഡുകളുടെ നിര്‍വ്വ ഹണത്തിനായി 60 ലക്ഷം രൂപ വകയിരുത്തുന്നു.

ബ്ലോക്ക് റിസോഴ്സ് നോളജ് സെന്റര്‍

ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു സമ്പൂര്‍ണ്ണ വിവര വിനിമയ സേവനങ്ങള്‍ നല്‍കുന്ന പൊതു അക്കാദമിക്ക് ഹബ്ബാക്കി മാറ്റുന്നതിന് ബ്ലോക്കില്‍ റിസോഴ്‌സ് നോളജ് സെന്റര്‍ സ്ഥാപിക്കുന്ന തിന് 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
ഒരുഉപഭോക്താവിന്റെ വിവര ആവശ്യങ്ങളും ആവശ്യമായ യഥാര്‍ത്ഥ വിവരങ്ങളും തമ്മി ലുള്ള അന്തരം നികത്തുന്നതില്‍ ഈ കേന്ദ്രം സുപ്രധാന പങ്കുവഹിക്കും. ഗ്രാമീണ മേഖലയി ലേക്ക് വിവിധ ഇ-സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള ആക്‌സസ് പോയിന്റ്‌റായിരിക്കും ഇത്. കൂടാതെ പൗരന്‍മാര്‍ക്ക് സൗജന്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഒരു മാതൃകാ സേവനകേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും.

 

Spread the love
error: Content is protected !!