കൊടവലം സംഗമം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പുല്‍വാമ ദിനം ആചരിച്ചു. ക്ലബ്ബില്‍ വച്ചു നടന്ന ചടങ്ങില്‍ കുട്ടികളും ക്ലബ്ബ് മെമ്പര്‍മാരും ചേര്‍ന്ന് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായി 40 മെഴുകുതിരികള്‍ കത്തിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ചടങ്ങില്‍ രക്ഷധികാരി പി നാരായണന്‍, പ്രസിഡന്റ് രാജന്‍ എം, സെക്രട്ടറി ശ്രീനാഥ് കെ, ട്രഷറര്‍ രാജന്‍ പി ടി എന്നിവരും എക്‌സി അംഗങ്ങളും, ക്ലബ് മെമ്പര്‍മാരും കുട്ടികളുംപങ്കെടുത്തു.