യൂത്ത് ലീഗ് നൈറ്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം

അജാനൂര്‍ : ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റി പൂക്കോട്ടൂര്‍ -കോട്ടക്കുന്ന് സംഘടിപ്പിക്കുന്ന നൈറ്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അതിഞ്ഞാല്‍ മേഖല മുസ്ലിം യൂത്ത് ലീഗ് നടത്തിയ റാലി നടത്തി. അതിഞ്ഞാലില്‍ നിന്നും തുടങ്ങി കോട്ടച്ചേരി സര്‍ക്കില്‍ ജങ്ഷനില്‍ റാലി സമാപിച്ചു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. അഷറഫ് അന്ന അധ്യക്ഷത വഹിച്ചു. അസ്‌കര്‍ ലീഗ് സ്വാഗതം പറഞ്ഞു.തെരുവത്ത് മൂസ ഹാജി,പി.എം.ഫാറൂഖ്,ബഷീര്‍ ചിത്താരി,ഹസൈനാര്‍ മുക്കൂട്,ഖാലിദ് അറബിക്കാടത്ത്,പി.പി.അബ്ദുല്‍ രഹിമാന്‍,മൊയ്ദീന്‍ കുഞ്ഞി മട്ടന്‍,പി.എം.ഫൈസല്‍,ഹമീദ് ചെരെക്കാടത്ത്,ഹമീദ് അതിഞ്ഞാല്‍,റമീസ്,ശാജഹാന്‍ ചോട്ടാ,സബീര്‍ മൗവ്വല്‍,ശിഹാബ് ബടക്കന്‍,റഫീഖ് കല്ലായി,എം.പി.നൗഷാദ്,ഇഖ്ബാല്‍ വെള്ളിക്കോത്ത്,അബൂബക്കര്‍ മാണിക്കോത്ത്,നദീര്‍ കൊത്തിക്കാല്‍ ,ആസിഫ് ബദര്‍ നഗര്‍,റമീസ്,ശാജഹാന്‍ ചോട്ടാ,സബീര്‍ മൗവ്വല്‍,ശിഹാബ് ബടക്കന്‍,റഫീഖ് കല്ലായി,സി.എച്ച്.റിയാസ്,യൂസുഫ് കോയാപ്പള്ളി,റാഷിദ്,റിയാസ് ബാവ തുടങ്ങിയവര്‍ സംബന്ധിച്ചു

 

Spread the love
error: Content is protected !!