മുട്ടുന്തല സിം എ എല്‍ പി സ്‌ക്കൂളിന് അനുവദിച്ച കിച്ചണ്‍ കം സ്റ്റോര്‍ റൂം ഉദ്ഘാടനം നടന്നു

2023- 24 – സ്‌ക്കൂള്‍ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര-സംസ്ഥാന ഫണ്ടില്‍ നിന്ന് മുട്ടുന്തല സിം എ എല്‍ പി സ്‌ക്കൂളിന് അനുവദിച്ച കിച്ചണ്‍ കം സ്റ്റോര്‍ റൂം ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ നിര്‍വ്വഹിച്ചു.സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് സണ്‍ ലൈറ്റ് അബ്ദുള്‍ റഹ്‌മാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബേക്കല്‍ എ ഇ ഒ അരവിന്ദ മുഖ്യാതിഥിയായി.വാര്‍ഡ് മെമ്പര്‍ ഇബ്രാഹിം ആവിക്കല്‍, എ എല്‍ പി സ്‌ക്കൂള്‍ മാനേജര്‍ ഹസൈനാര്‍ ഹാജി, സ്‌കൂള്‍ ചെയര്‍മാന്‍ ബിസ്മില്ലാ അബ്ദുല്ല ഹാജി, പി ടി എ പ്രസിഡന്റ് നാസര്‍ മട്ടുന്തല എന്നിവര്‍ പ്രസംഗിച്ചു.സ്‌ക്കൂള്‍ പ്രധാനാധ്യാപിക ഗീത എം സ്വാഗതവും, സീനിയര്‍ അദ്ധ്യാപിക ജ്യോതി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!