പുല്‍വാമ ഭീകരാക്രമണം: വീരമൃത്യു വരിച്ച ധീര ജവാന്മാരെ അനുസ്മരിച്ചു

മാവുങ്കാല്‍:കാസര്‍കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ സോള്‍ജിസ് കെ എല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റി
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജാവന്മാരെ അനുസ്മരിച്ചു. മാവുങ്കാല്‍ ബസ്റ്റോപ്പ് പരിസരത്ത് മെഴുകുതിരി തെളിയിച്ച് അനുസ്മരണ യോഗം നടന്നു. പ്രസിഡന്റ് ശശിധരന്‍ ഏറുവാട്ട് ഉദ്ഘടനം ചെയ്തു. സെക്രട്ടറി ജയന്‍ പൊന്നന്‍ അധ്യക്ഷനായി. സുധീഷ് നീലേശ്വരം, സുകുമാരന്‍ പെരിയ, ബാബുരാജ് മുണ്ടക്കണ്ടം, ശ്രീജിത്ത് പൊതാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൊസൈറ്റിയുടെ മെമ്പര്‍മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ , നാട്ടുകാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Spread the love
error: Content is protected !!