ഉദുമ :മദ്രസ്സകള്‍ നവീകരിച്ചും ക്ലാസ്സ് റൂമുകള്‍ സ്മാര്‍ട്ടാക്കിയും മദ്രസ്സ പഠന നിലവാരം മെച്ചപ്പെടുത്താന്‍ മദ്രസ്സ കമിറ്റികള്‍ മുന്നോട്ട് വരണമെന്ന് സമസ്ത കേരള മദ്രസ്സ മാനേജ്‌മെന്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട അഭിപ്രായപ്പെട്ടു.
സമസ്ത കേരള മദ്രസ്സ മാനേജ്‌മെന്റ് കോട്ടിക്കുളം റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മദ്രസ്സ മാനേജ്‌മെന്റ് പ്രതിനിധിക്കായി ബി.സ്മാര്‍ട്ട് ലീഡേര്‍സ് അക്കാദമി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
റേഞ്ച് ജനറല്‍ സെക്രട്ടറി സീതി ഖാദര്‍ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കാപ്പില്‍ കെ ബി.എം അദ്ധ്യക്ഷനായി
സമസ്ത ജില്ലാമുഷാവറ അംഗം അബ്ദുള്‍ മദനി പ്രാര്‍ത്ഥന നടത്തി ഉത്ഘാടനം ചെയ്തു ബിസ്മാര്‍ട്ട് വിഷന്‍ 25 എന്ന വിഷയത്തില്‍ ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, മദ്രസ്സ മാനേജ്‌മെന്റ് ഉത്തരവാദിത്വവും ബാധ്യതയും എന്ന വിഷയത്തില്‍ സമസ്ത മുദരിബ് ശാഹുല്‍ ഹമീദ് ദാരിമിയും ക്ലാസ്സെടുത്തു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് അഷറഫി പാണത്തൂര്‍ എസ് എം എഫ് ജില്ലാ വെര്‍ക്കിഗ് പ്രസിഡന്റ് അബ്ബാസ് ഹാജി കല്ലട്ര കോട്ടിക്കുളം റേഞ്ച് ഇയത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അബൂബക്കര്‍ അസിനവി സെക്രട്ടി ഖാലിദ് മൗലവി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് അബ്ദുള്ള കളനാട് പ്രസംഗിച്ചു . ഭാരവാഹികളായ പി.എഹസൈനാര്‍ മാങ്ങാട് മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര സി.ബി ഷെരീഫ്. കളനാട് .സഫര്‍ അബുള്‍ റഹിമാന്‍ അഷറഫ് മുല്ലച്ചേരി ,ഹസ്സന്‍ പള്ളിക്കാല്‍ എന്നിവര്‍ ക്യാമ്പിന്നേതൃത്വംനല്‍കി